ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തിയശേഷം മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു കൊറോണയില്ലെന്ന് പരിശോധനാഫലം.
ഇന്ത്യയില്‍ കൊറോണ വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഉപേക്ഷിച്ച് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്.
അതേസമയം,ദക്ഷിണാഫ്രിക്കയിലെത്തിയ താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പിന്നാലെയാണ്പരിശോധനാഫലം പുറത്തുവന്നത്.
ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെങ്കിലും രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച കൂടി താരങ്ങള്‍ വീടുകളില്‍ തന്നെ തുടരും.