കേപ് ടൗണ്‍: ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് കായികമേഖലയ്ക്ക് കനത്ത പ്രഹരമാണേല്‍പ്പിക്കുന്നത്. ഇപ്പോഴിതാ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഷുഐബ് മഞ്ച്രയുടെ നിര്‍ദേശം.
മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസത്തേക്ക് ഹോം ഐസോലേഷനില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല നിരീക്ഷണ കാലയളവില്‍ പൊതുഇടങ്ങളില്‍ സമ്പര്‍ക്കം നടത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കൊറോണ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ,ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പര ബിസിസിഐ റദ്ദാക്കിയിരുന്നു. ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് അതോടെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് പരമ്പര റദ്ദാക്കിയതിന്റെ നാലാം നാളിലാണ് അവര്‍ ദുബായ് വഴി നാട്ടിലേക്ക് മടങ്ങിയത്.