സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്.
23 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റുകളൊന്നും നഷ്ടമാകാതെ 61 റണ്‍സ് എടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക.
മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. ശിഖര്‍ ധവാന്‍, ഭൂവനേശ്വര്‍ കുമാര്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കി കെ.എല്‍. രാഹുല്‍, പാര്‍ഥിവ് പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ