താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരമാണ്.
തമിഴകത്തു നിന്നും നിരവധി നായികമാര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ചപ്പോള്‍ യുവതാരം അഞ്ജലിയും ആ പാതയിലേക്ക് കാല്‍ എടുത്തു വച്ചു കഴിഞ്ഞു.
തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിക്കുന്ന വാര്‍ത്ത താരം തന്നെയാണ് മാധ്യമങ്ങളുമായി പങ്ക് വച്ചത്.
ക്ഷേത്ര ദര്‍ശനത്തിന് ജമ്മുകാശ്മീരില്‍ എത്തിയ താരം ദര്‍ശനത്തിന് ശേഷമാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.
താരം ഏതു പാര്‍ട്ടിക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. അഞ്ജലി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ബലൂണ്‍ റിലീസിംഗിന് ഒരുങ്ങുകയാണ്.