തൃശ്ശൂര്‍: കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവരുടെ വിദ്യാഭ്യാസത്തില്‍ കൈത്താങ്ങാകാനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘എസ്.ഐ.ബി. സ്‌കോളര്‍’ സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു.
ബാങ്ക് നടപ്പിലാക്കി വരുന്ന സി.എസ്.ആര്‍. പദ്ധതികളുടെ ഭാഗമായാണ് ഇത്.ബി.പി.എല്‍. കുടുംബങ്ങള്‍ / വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കുറവാണെന്ന് വില്ലേജ് ഓപീസര്‍ സാക്ഷ്യപ്പെടുത്തുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ബാങ്ക് നല്‍കുകയോ അല്ലെങ്കില്‍ 1000% റീഇംബേഴ്‌സ്‌മെന്റ് നല്‍കുകയോ ചെയ്യും.
സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി കോഴ്‌സ് കാലാവധിയില്‍ പ്രതിമാസം 4000 രൂപ ഹോസ്റ്റല്‍/ ജീവിത ചെലവായി വിദ്യാര്‍ഥികള്‍ക്ക് നല്‍കും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് 2015-16 അധ്യയന വര്‍ഷത്തിലെ പ്ലസ് ടു പരീക്ഷയില്‍ കുറഞ്ഞത് 80% മാര്‍ക്കോടെ പാസായി കേരളത്തിലെ സര്‍ക്കാര്‍ /എയ്ഡഡ് കോളേജുകളില്‍ റെഗുലര്‍ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത.
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച താഴെ പറയുന്ന കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബി.ടെക്/ബി.ഇ., എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എം.എസ്, ബിഫാം, ബി.എസ്.സി(നഴ്‌സിങ്), ബി.എസ്.സി.(അഗ്രികള്‍ച്ചര്‍) കോഴ്‌സുകള്‍.
കൂടാതെ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച 3 വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള ഫുള്‍ടൈം അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എസ്.ഐ.ബി. സ്‌കോളര്‍ പദ്ധതി സഹായകരമാകുമെന്ന് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ വി.ജി.മാത്യു പറഞ്ഞു.
വിശദവിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും www.southindianbank.com സന്ദര്‍ശിക്കുക.
പൂരിപ്പിച്ച അപേക്ഷകള്‍ 2016 സപ്തംബര്‍ 20 ന് മുമ്പായി ലഭിക്കത്തക വിധം ദി സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്, എസ്.ഐ.പി. ഹൗസ്, പി.ബി.നമ്പര്‍ 28, പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (സി.എശ്.ആര്‍.സെല്‍) തൃശ്ശൂര്‍, കേരളം 680001 എന്ന വിലാസത്തില്‍ അയയ്ക്കുക.
കവറിനു പുറത്തായി ‘SIB Scholar Application’ എന്ന് എഴുതേണ്ടെതാണ്.