ചെയ്യുന്ന കഥാപാത്രങ്ങളുടെ മികവ് കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നിത്യ മേനോന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്.
കഴമ്പില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് നിത്യാ മേനോന് പറയുന്നത്. സിനിമകളില്‍ ഒരിക്കലും മുഴുനീള കഥാപാത്രം തന്നെ വേണമെന്ന് താന്‍ വാശിപിടിച്ചിട്ടില്ലെന്നും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാവുന്നതിന്റെ പരമാവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
ഇപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കുമറിയാം എനിയ്ക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന്. അതു മാത്രമല്ല ഇപ്പോള്‍ കഴമ്പില്ലാത്ത വേഷങ്ങളുമായി ആരും എന്നെ സമീപിക്കാറില്ല. അവര്‍ക്കറിയാം ഞാനത് സ്വീകരിക്കുകയില്ലെന്ന്’ നിത്യ കൂട്ടിച്ചേര്‍ത്തു.