ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു.
ഇന്ത്യയിലും ഐ.എസ് തീവ്രവാദ ഭീഷണിയുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ ഐ.എസില്‍ കൂടുതല്‍ ആകൃഷ്ടരാണെങ്കിലും മറ്റ് ഭാഗങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്നവയെല്ലാം അടിയന്തരപ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജമ്മുകശ്മീരില്‍ ഐ.എസ് പതാക ഉപയോഗിച്ചത് ഒറ്റപ്പെട്ട സംഭവമാണ്. ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റിജ്ജു പറഞ്ഞു.