south korea one american stusent in jail

സോള്‍: ഉത്തരകൊറിയന്‍ സുപ്രീം കോടതി അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് 15 വര്‍ഷത്തെ കഠിനതടവും ജോലിയും ശിക്ഷയായി വിധിച്ചു.
ഉത്തരകൊറിയ സന്ദര്‍ശിക്കുന്നതിനിടയില്‍ ഓട്ടോ വാംബിയര്‍ എന്ന വിര്‍ജീനിയ സര്‍വകലാശാല വിദ്യാര്‍ത്ഥി തലസ്ഥാനമായ പ്യോംഗ്ഗ്യാഗിലുള്ള ഹോട്ടലിന്റെ ആശയപ്രചാരണ മുദ്രാവാക്യം ആലേഖനം ചെയ്ത വസ്തു അപഹരിക്കാന്‍ ശ്രമിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്.
ജനുവരിയിലാണ് വാംബിയറിനെ അറസ്റ്റുചെയ്തത്. ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞിരുന്നു. മുന്‍ കൂട്ടി നിശ്ചയിച്ച ഗൗരവമായ തെറ്റാണ് ചെയ്തതെന്നാണ് വാംബിയര്‍ പറഞ്ഞ്. യു.എസിലെ ഓഹിയോ സ്വദേശിയാണ് വാംബിയര്‍. മുന്‍പും വിദേശിയരെ പിടികൂടി ജയിലിലടച്ച ചരിത്രം ഉത്തരകൊറിയക്കുണ്ട്. അമേരിക്കയുമായി ഉത്തരകൊറിയക്ക് നയതന്ത്രബന്ധങ്ങള്‍ ഇല്ല. അട്ടിമറി നടത്താന്‍ ശ്രമിച്ചതിന് കൊറിയന്‍ കനേഡിയന്‍ ക്രിസ്ത്യന്‍ പാസ്റ്ററിനെ ഉത്തരകൊറിയ ജീവപര്യന്തം കഠിനതടവിനു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ശിക്ഷിച്ചിരുന്നു.

Top