ശൈത്യകാല ഒളിംപിക്‌സ് ; സമാപന ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയൻ ജനറല്‍ എത്തുന്നു

Kim Yong Chol

സോള്‍: ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജനറല്‍ കിങ് യോങ് കോളിനെ ഉത്തകൊറിയ അയക്കുമെന്ന് റിപ്പോർട്ട്. ഉത്തര കൊറിയയുടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന കിങ് യോങ് കോള്‍ ദക്ഷിണ കൊറിയക്ക് നേരെയുണ്ടായ പല ആക്രമണങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമാപന ചടങ്ങിന്റെ ഭാഗമായി മൂന്നു ദിവസം ദക്ഷിണ കൊറിയയിലുണ്ടാവുന്ന ജനറല്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി കൂടിക്കാഴ്ച നടത്തും.

പ്യോങ്ചാങില്‍ നടക്കുന്ന സമാപനചടങ്ങില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകള്‍ ഇവാങ്ക പ്രതിനിധികളോടൊപ്പം എത്തുന്നുണ്ട്. പക്ഷേ യുഎസും ഉത്തര കൊറിയയും തമ്മില്‍ ചർച്ചകൾ നടത്തില്ലെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശൈത്യകാല ഒളിംപിക്‌സിന്റെ ആരംഭ ചടങ്ങിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും ദക്ഷിണ കൊറിയയിൽ എത്തിയിരുന്നു.

Top