ഇന്ത്യയില്‍ ഉത്പാദനം 80 ലക്ഷം തികച്ച് ദക്ഷിണ കൊറിയന്‍ കമ്പനി ഹ്യുണ്ടായി

Hyundai-Creta-facelift

ന്ത്യയില്‍ നിര്‍മിച്ച കാറുകളുടെ എണ്ണം 80 ലക്ഷം തികച്ച് ദക്ഷിണ കൊറിയന്‍ കമ്പനി ഹ്യുണ്ടായി. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായി. മാരുതി സുസുക്കിക്കാണ് ഒന്നാം സ്ഥാനം. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ 16 ശതമാനം വില്‍പ്പന വിഹിതം ഹ്യുണ്ടായിയ്ക്കുണ്ട്.

hyundai-i30

1998 ല്‍ ടോള്‍ ബോയ് ഹാച്ച്ബാക്കായ സാന്‍ട്രോയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വിപണിപ്രവേശം. എട്ടുവര്‍ഷം കൊണ്ട് ഹ്യുണ്ടായിയുടെ ഉത്പാദനം 10 ലക്ഷം കവിഞ്ഞു. അതിനുശേഷം ഓരോ ഒന്നരവര്‍ഷം കൂടുമ്പോഴും 10 ലക്ഷം കാറുകള്‍ വീതം കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഏറ്റവുമധികം കാറുകള്‍ നിര്‍മിച്ചത് , 5.36 ലക്ഷം എണ്ണം. ഇതിനോടം ആകെ 53 ലക്ഷം കാറുകള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ വില്‍പ്പന നടത്തി. 27 ലക്ഷം എണ്ണം കയറ്റുമതി ചെയ്തു.

Hyundai-i20-Active-facelift

ഈ വര്‍ഷം ഐ 20 പ്രീമിയം ഹാച്ച്ബാക്ക്, ക്രെറ്റ എസ്‌യുവി മോഡലുകളുടെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചതിലൂടെ കൂടുതല്‍ വില്‍പ്പന നേടാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കമ്പനിയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നല്‍കിയ സാന്‍ട്രോ ബ്രാന്‍ഡില്‍ പുതിയ ടോള്‍ബോയ് ഹാച്ച്ബാക്കിനെ പുറത്തിറക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

hyundai-creta

ഉത്പാദനം 80 ലക്ഷം തികച്ച് ഹ്യുണ്ടായി പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയത് എസ്‌യുവിയായ ക്രെറ്റയാണ്.

Top