ദക്ഷിണ കൊറിയന്‍ പത്രപ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ച് ഉത്തര കൊറിയ

സിയോള്‍: നാല് ദക്ഷിണ കൊറിയന്‍ പത്രപ്രവര്‍ത്തകരെ വധശിക്ഷക്ക് വിധിച്ച് ഉത്തര കൊറിയ.

പുസ്തക നിരൂപണം തയ്യാറാക്കി രാജ്യത്തെ അപമാനിച്ചെന്നാരോപിച്ചാണ് വധശിക്ഷ.

‘നോര്‍ത്ത് കൊറിയ കോണ്‍ഫിഡന്‍ഷ്യല്‍’ എന്ന പുസ്തകത്തെക്കുറിച്ച് നിരൂപണം എഴുതിയ ചോസണ്‍ ഇബോ, ഡോങ് എ ഇബോ, നിരൂപണം പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

‘ക്യാപ്പിറ്റലിസ്റ്റ് റിപ്പബ്ലിക് ഓഫ് കൊറിയ’ എന്ന പേരിലാണ് നിരൂപണം പ്രസിദ്ധീകരിച്ചത്. ഇത് ഉത്തരകൊറിയയുടെ അഭിമാനത്തെയും അന്തസ്സിനെയും ഇടിച്ചുതാഴ്ത്തിയതായി വധശിക്ഷ വിധിച്ച സെന്‍ട്രല്‍ കോടതി അഭിപ്രായപ്പെട്ടു.

ശിക്ഷിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരവും കോടതി നിഷേധിച്ചു. ഇവര്‍ ഇപ്പോള്‍ ഉത്തരകൊറിയയിലുണ്ടോ എന്നകാര്യം വാര്‍ത്ത വെളിപ്പെടുത്തിയ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വ്യക്തമാക്കിയില്ല.

തുടര്‍ നടപടികളില്ലാതെ എപ്പോള്‍ എവിടെവെച്ചും ശിക്ഷ നടപ്പാക്കാം. 2015-ല്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകരായ ഡാനിയേല്‍ ടുഡര്‍, ജയിംസ് പിയേഴ്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം എഴുതിയത്.

Top