south korean president park geun hye impeachment corruption scandal

സിയൂള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം.

അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിലാണ് നടപടി.

നേരത്തെ പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദം നഷ്ടമായ പാര്‍കിനെ നിയമനടപടികള്‍ക്ക് വിധേയമാക്കും.

എന്നാല്‍ ഭരണഘടന കോടതിയുടെ വിചാരണ വേളകളില്‍ പലപ്പോഴും പാര്‍ക് ഹാജരായിരുന്നില്ല. അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച അവര്‍ അതേ നിലപാടുമായി കോടതിയില്‍ ഹാജരാകാതിരിക്കുകയായുരുന്നു.

പാര്‍കിനെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേല്‍ക്കും. മേയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

സുഹൃത്തിന് സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കിയെന്നും അനധികൃതമായി പണം സമ്പാദിക്കാനും കൂട്ടുനിന്നെന്നുമാണ് പ്രസിഡന്റിനെതിരെ ഉയര്‍ന്ന ആരോപണം. കൂടാതെ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് ഫൗണ്ടേഷനുകള്‍ക്ക് ധനസമാഹരണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ കൂട്ടുനിന്നെന്നും ആരോപണമുണ്ട്. സാംസങ്, ഹ്യുണ്ടായി, കൊറിയന്‍ എയര്‍ തുടങ്ങിയ കമ്പനികളില്‍നിന്നാണ് പണം തട്ടിയത്.

Top