പതിവ് തെറ്റിക്കില്ല; കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം എത്താന്‍ സാധ്യത. കാലവര്‍ഷം തിങ്കളാഴ്ച കേരള തീരത്ത് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.

നേരത്തെ ജൂണ്‍ എട്ടിന് കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം.

Top