എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

ന്യൂഡല്‍ഹി: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി. ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

നിരന്തരമായ പിന്തുണയ്ക്കും പ്രാര്‍ഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. കോവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും എസ്.പി. ചരണ്‍ അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top