ചെന്നൈ: കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി വൃത്തങ്ങള്‍. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ശ്വസന സഹായത്തോടെയാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചിരുന്നു.