ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലാണ്. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് ആരോഗ്യനില വഷളാക്കിയത്.
ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കാണിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വരികയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ഇന്നലെ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
സെപ്തംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായി. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയായിരുന്നു.