എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍ അറിയിച്ചു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ല രീതിയില്‍ ശ്വാസം എടുക്കാന്‍ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

എസ്പിബിയെ ഐസിയുവില്‍ നിന്ന് എക്സ്‌ക്യൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അവരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം അദ്ദേഹത്തിന് ലഭ്യമാക്കുന്നുണ്ട്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ചരണ്‍ പറയുന്നു. അദ്ദേഹത്തിന് ഉടന്‍ ഭേദമാവുമെന്നാണ് പ്രതീക്ഷയെന്നും ചരണ്‍ പറഞ്ഞു.

Top