ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണിഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും ഗുരുതരാവസ്ഥയില്‍. അരുമ്പാക്കം എം.ജി.എം. ഹെല്‍ത്ത് കെയര്‍ ആശുപത്രി അധികൃതകര്‍ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. എസ്.പി.ബി. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്.