ബിജെപിയില്‍ നിന്ന് യുപി പിടിക്കാന്‍ അഖിലേഷ് യാദവ് – മായാവതി സഖ്യം

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിനെ മോചിപ്പിക്കാന്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും കൈകോര്‍ക്കുന്നു. സഖ്യം രൂപീകരിക്കാന്‍ ഡല്‍ഹിയില്‍ ഇരുവരും ചര്‍ച്ച നടത്തി.

കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാതെ ചെറുപാര്‍ട്ടികളെ ചേര്‍ത്തുള്ള സഖ്യമാകും രൂപീകരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മല്‍സരിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇരുവരും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കില്ല. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ജനുവരി 15നു ശേഷം പുറത്ത് വരും.

ബിജെപിയില്‍ നിന്നും ഉത്തര്‍പ്രദേശിനെ പിടിക്കാന്‍ ഏതു സഖ്യത്തിലേര്‍പ്പെടാനും കോണ്‍ഗ്രസ് തയ്യാറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിനു മായാവതി വിസമ്മതിച്ചെങ്കിലും ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍ ഏപ്രിലില്‍ പട്ടികവിഭാഗക്കാരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി മധ്യപ്രദേശിലും രാജസ്ഥാനിലും സാധാരണക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് നല്‍കിയ പിന്തുണയും പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Top