എസ്പിയെ കുറ്റപ്പെടുത്തിയ മായാവതിയെ ചോദ്യം ചെയ്ത് അസം ഖാന്‍

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി (എസ്പി) മോശമായി പെരുമാറിയെന്ന മായാവതിയുടെ പ്രസ്താവനയെ എതിര്‍ത്ത് അസം ഖാന്‍. എസ്പി-ബിഎസ്പി സഖ്യം പരസ്പരം ഉടമ്പടികളോടെയാണ് രൂപം നല്‍കിയതെന്നും, എന്നാല്‍ മായാവതിക്ക് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് താല്‍പര്യമെങ്കില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

ഗുണ-ദോഷങ്ങളെ കുറിച്ച് ആലോചിച്ച ശേഷമാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്പി മോശമായി പെരുമാറിയെന്നാണ് മായാവതിയുടെ ആരോപണം. അതിന് തെളിവുണ്ടോ എന്നും അസം ഖാന്‍ ചോദിച്ചു. മായാവതി അത്തരമൊരു പൊള്ളയായ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്ന് അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കിയ മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു.

Top