കൊല്‍ക്കത്തെ: എസ്പി- ബിഎസ്പി സഖ്യത്തെ പിന്തുണച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.
സഖ്യത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ പ്രകടനത്തെ മറ്റുള്ളവരെപ്പോലെ താനും ഉറ്റു നോക്കുകയാണെന്നും മമത പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം മായാവതിയും അഖിലേഷ് യാദവും നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. നിലനില്‍പ്പിനു വേണ്ടിയുള്ള സഖ്യമാണെന്നും വരാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പല്ല ഇന്ത്യയുടെ തെരഞ്ഞെടുപ്പാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.