sp india lucky

ന്യൂഡല്‍ഹി : കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിക്കാന്‍ അജിങ്ക്യ രഹാനെയെപ്പോലെ പ്രാപ്തനായ ഒരാളുണ്ടായത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

”ക്യാപ്റ്റന് ഒരു പ്രത്യേക ശൈലിയുണ്ടെന്ന തിരിച്ചറിവില്‍ പകരക്കാരന്‍ നായകനാവുന്നത് അല്‍പം വിഷമംപിടിച്ച ജോലിയാണ്. അയാളുടെ ശൈലി പകര്‍ത്തണോ, സ്വന്തം ശൈലി തുടരണോ തുടങ്ങി ഒട്ടേറെ സംശയങ്ങളിലാവും അവര്‍.എന്നാല്‍ രഹാനെ ആ ജോലി ശരിയായി ചെയ്തു. അതു സ്വന്തം ശൈലിക്കനുസരിച്ചാണെന്നു മാത്രം.”

അല്‍പം പതിഞ്ഞ രീതിയാണെന്നേയുള്ളു. രഹാനെയും ആക്രമണാത്മക ശൈലിയിലാണു ടീമിനെ നയിച്ചത്. ടീമംഗങ്ങളെ ഒന്നാകെ തനിക്കു പിന്നില്‍ അണിനിരത്താന്‍ ഏറെ വീറുകാട്ടേണ്ടതില്ല. ജോലി നന്നായി ചെയ്യുക. അതോടെ ടീമംഗങ്ങള്‍ക്കു നിങ്ങളുടെ ജോലിയില്‍ വിശ്വാസമാകും.

ഫീല്‍ഡിങ് ഒരുക്കിയതിലെ ആക്രമണാത്മക ശൈലിയാണു രഹാനെയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയതെന്നു അദ്ദേഹം പറഞ്ഞു.

Top