പാര്‍ട്ടിയോഗത്തിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

ലക്‌നോ: സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഉമാ ശങ്കര്‍ ചൗധരി (60) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

ലക്‌നോവില്‍ അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ നടന്ന സമാജ് വാദി പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കുന്നതിനിടെയാണ് ചൗധരിക്ക് ഹൃദയാഘാതം സംഭവിച്ചത്.

യോഗത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചൗധരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞ് അഖിലേഷ് യാദവ് ഉള്‍പ്പെടെ നേതാക്കള്‍ ആശുപത്രിയില്‍ എത്തി.

സോഷ്യലിസ്റ്റ് മുന്നേറ്റത്തിനൊപ്പം നിലകൊണ്ട നേതാവാണ് ചൗധരിയെന്നും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Top