ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ടിന് സ്ഥലം മാറ്റം. എസ്.പി കൃഷ്ണ ബഹദൂര്‍ സിങ്ങിനെയാണ് ഗോവധത്തിന്റെ പേരില്‍ ഉണ്ടായ കലാപത്തിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെയും അടിസ്ഥാനത്തില്‍ ലക്‌നോവിലേക്ക് സ്ഥലം മാറ്റിയത്.
പോലീസ് സൂപ്രണ്ടിനെ കൂടാതെ ബുലന്ദ്ശഹര്‍ സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഗ്രാമത്തിനടുത്ത് പശുക്കളെ കൊന്നതായി പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും നടപടി വൈകിയതുമൂലമാണ് കലാപ സാഹചര്യമുണ്ടായതെന്നും ആരോപിച്ചാണ് പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡി.ജി.പി ഒ.പി സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പൊലീസുകാര്‍ക്കെതിരായ നടപടി. സംഭവവുമായ് ബന്ധപ്പെട്ട് എട്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.