യു.എ.ഇ.യിലെ ബഹിരാകാശ പദ്ധതി ; യുവാക്കളെ ക്ഷണിച്ച് ദുബായ് ഭരണാധികാരി

ദുബായ്: യു.എ.ഇ.യിലെ ബഹിരാകാശ പദ്ധതിയുടെ ഭാഗമാകാന്‍ യുവാക്കളെ ക്ഷണിച്ച് ദുബായ് ഭരണാധികാരി.

യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ യാത്രയുടെ ഭാഗമാകുന്നതിന് എമിറേറ്റ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വദേശികളായ യുവാക്കളോട് ആവശ്യപ്പെടുകയായിരുന്നു.

ബഹിരാകാശപദ്ധതി ആരംഭിക്കുന്നതോടെ, ഇത് യു.എ.ഇ.യുടെ ചരിത്രത്തിലെ തന്നെ ഒരു പുതിയ അധ്യായമായിരിക്കും.

സന്ദേഹമില്ലാതെ ലക്ഷ്യത്തിനെ പിന്തുണയ്ക്കുന്ന ദൃഢനിശ്ചയമുള്ളവരാണ് വിജയത്തിനുള്ള ഊര്‍ജമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

മുഹമ്മദ് ബിന്‍ റാഷീദ് സെന്ററാണ് ബഹിരാകാശ യാത്രികര്‍ക്കായുള്ള പ്രത്യേക പരിശീലനപദ്ധതി തയ്യാറാക്കുന്നത്. 18 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത അഞ്ചു വര്‍ഷം മികച്ച പരിശീലനം നല്‍കുകയും ചെയ്യും.

Top