ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ നടക്കാനാവാതെ 197 ദിവസം ബഹിരാകാശത്ത് താമസിച്ച ബഹിരാകാശയാത്രികന്. തിരിച്ചെത്തിയപ്പോള്‍ നടക്കാന്‍ കഴിയാത്ത യാത്രികനെ പിച്ച വയ്ക്കാന്‍ പടിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നാസയുടെ ബഹിരാകാശയാത്രികനായ എജെ ഫ്യൂസ്റ്റല് ആണ് നടക്കാനാവാതെ കുഴഞ്ഞത്.
Welcome home #SoyuzMS09 ! On October 5th this is what I looked like walking heel-toe eyes closed after 197 days on @Space_Station during the Field Test experiment…I hope the newly returned crew feels a lot better. Video credit @IndiraFeustel pic.twitter.com/KsFuJgoYXh
— A.J. (Drew) Feustel (@Astro_Feustel) December 20, 2018
ബഹിരാകാശത്ത് നടന്ന ശേഷം ഭൂമിയിലെ ഭൂഗുരുത്വത്തില്‍ നടക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോഴാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. 197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ചെലവഴിച്ചശേഷമാണ് ഫ്യൂസ്റ്റല് ഭൂമിയില്‍ തിരിച്ചെത്തിയത്.