സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ കട്ട ഹീറോയിസം പ്രേക്ഷകർ കണ്ട ചിത്രമാണ് സ്ഫടികം. ആട് തോമ ഇന്നും പ്രേക്ഷകർക്ക് ഒരു ആവേശമാണ്. സ്ഫടികത്തിലെ രണ്ട് കഥാപാത്രങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇപ്പോൾ.
സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ തോമായുടെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരനും , ഉര്‍വശിയുടെ കഥാപാത്രമായ തോമായുടെ സുഹൃത്ത് തുളസിയുടെ ബാല്യം അവതരിപ്പിച്ച ആര്യയുമാണ് ഈ താരങ്ങൾ.
തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.