മോസ്‌കോ: സ്പാനിഷ് കോച്ച് ഫെര്‍ണാണ്ടോ ഹിയേരോ രാജിവെച്ചു. അതേസമയം, അദ്ദേഹത്തിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ ഫെര്‍ണാണ്ടോ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ സ്ഥാനവും നിരസിച്ചിട്ടുണ്ട്. പുതിയ പ്രൊഫഷണല്‍ വെല്ലുവിളികളെ താന്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ റഷ്യയോടേറ്റ തോല്‍വിയ്ക്കു പിന്നാലെയാണ് ഫെര്‍ണാണ്ടോയുടെ രാജി.
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സ്‌പെയിന്‍ യോഗ്യത നേടിയെങ്കിലും അവസാന ഘട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിനെ തുടര്‍ന്ന് സ്‌പെയിന്‍ പുറത്താകുകയായിരുന്നു.
സ്പാനിഷ് ദേശീയ ടീം കോച്ചായ ഹുലന്‍ ലോപ്പറ്റയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കിയതിന് പിന്നാലെയാണ് മുന്‍ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെര്‍ണാണ്ടോ ഹിയേരോ സ്ഥാനമേറ്റെടുത്തത്. സ്‌പെയിനിന്റെ മുന്‍ ദേശീയ താരമായ ഹിയേരോ സ്പാനിഷ് എഫ് എ സ്‌പോര്‍ട്ടിങ് ഡയറക്ടറായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്.