Spain says it will ratify the Paris agreement

മാഡ്രിഡ്: പാരീസ് ഉടമ്പടിക്ക് സ്‌പെയിന്‍ അംഗീകാരം നല്‍കിയേക്കുമെന്ന് സൂചന. സ്‌പെയിനിലെ കാര്‍ഷിക പാരിസ്ഥിതിക ഭക്ഷ്യ മന്ത്രി ഇസബെല്‍ ഗ്രേഷ്യ തെജെര്‍നിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടമ്പടിക്ക് സ്‌പെയിന്‍ പാര്‍ലമെന്റ് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് ഇസബെല്‍ ഗ്രേഷ്യ പറഞ്ഞത്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് പങ്കെടുക്കുമെന്നും ഇസബെല്‍ ഗ്രേഷ്യ വ്യക്തമാക്കി.

Top