മോസ്‌കോ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി സ്‌പെയിന്‍ ഇന്ന് ഇറങ്ങും. ഇന്നത്തെ ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും സ്‌പെയിനിന്റെ ശ്രമം എങ്കില്‍ ജയിക്കാനാവും മൊറോക്കോയുടെ ശ്രമം. ലോകകപ്പിലെ ഗ്രൂപ്പ് ബി യില്‍ അവസാന മത്സരത്തിലാണ് സ്‌പെയിന്‍ മൊറോക്കോയെ നേരിടുന്നത്.
പോര്‍ച്ചുഗലിനോട് സമനിലയും ഇറാനോട് ജയവും നേടി എത്തുന്ന സ്‌പെയിനിന് വീണ്ടെടുത്ത ആത്മവിശ്വാസം തുണയാകും. മൊറോക്കോ പക്ഷെ ആദ്യത്തെ 2 മത്സരങ്ങളില്‍ ഇറാനോടും പോര്‍ച്ചുഗലിനോടും തോല്‍വി വഴങ്ങിയാണ് എത്തുന്നത്.
സ്‌പെയിന്‍ ആദ്യ ഇലവനിലേക് ലൂക്കാസ് വാസ്‌കേസിന് പകരം മാര്‍ക്കോ അസെന്‍സിയോ എത്തിയേക്കും. മൊറോക്കോ കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയേക്കും.
സ്‌ട്രൈക്കര്‍ ഡിയാഗോ കോസ്റ്റയുടെ ഫോമാണ് സ്‌പെയിനിന്റെ കരുത്ത്. 2 കളികളില്‍ നിന്ന് 3 ഗോളുകള്‍ നേടിയ താരം ഇന്നും ഫോം തുടര്‍ന്നാല്‍ മെഹ്ദി ബെനാട്ടിയ നയിക്കുന്ന മൊറോക്കോ ഡിഫന്‍സിന് അത് തലവേദനയാവും. മൊറോക്കോ പക്ഷെ ഈ ലോകകപ്പില്‍ ഇത് വരെ ഗോള്‍ നേടിയിട്ടില്ല.