മാഡ്രിഡ്: ആരാധകരുടെ പ്രതീക്ഷ തെറ്റിയില്ല, ഒടുവില്‍ 38 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും ബാഴ്‌സലോണ പഴങ്കഥയാക്കി. സ്പാനിഷ് ലീഗില്‍ പരാജയമറിയാതെ ഏറ്റവുമധികം മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന റെക്കോര്‍ഡാണ് ബാഴ്‌സ സ്വന്തം പേരിലാക്കിയത്.
വലന്‍സിയയെ 2-1ന് തോല്‍പ്പിച്ചാണ് ചരിത്രനേട്ടം കറ്റാലന്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ലൂയി സുവാരസ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരുടെ വകയായിരുന്നു വിജയഗോളുകള്‍. പെനാല്‍ട്ടിയിലൂടെ ഡാനിയേല്‍ പരേയോ (87) വലന്‍സിയയുടെ ഗോള്‍ കണ്ടെത്തി.
1980ലെ റയല്‍ സോസിദാദിന്റെ റെക്കോര്‍ഡാണ് ബാഴ്‌സ മറികടന്നത്. ജയത്തോടെ ലാലിഗയിലെ കിരീടപ്രതീക്ഷ ബാഴ്‌സ സജീവമാക്കി.