Spanish league win over Real Mardid

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മഡ്രിഡിനു തകര്‍പ്പന്‍ ജയം. ഗ്രനഡയെ 50 നാണ് മഡ്രിഡ് തകര്‍ത്തത്ത്. റയലിന്റെ തുടര്‍ച്ചായ 39ാം മല്‍സരമാണിത്. അടുത്തയാഴ്ച്ച കിങ്‌സ് കപ്പ് രണ്ടാം പാദത്തില്‍ സെവിയ്യയോടു തോല്‍ക്കാതിരുന്നാല്‍ റയലിനു ബാഴ്‌സയെ മറികടന്ന് ഒറ്റയ്ക്ക് റെക്കോര്‍ഡ് സ്വന്തമാക്കാം.

ഈ ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെ ലീഡ് ആറു പോയിന്റാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

12ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ പാസില്‍ നിന്ന് ഇസ്‌കോ ഗ്രനഡയുടെ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയെ മറികടന്നു. എട്ടു മിനിറ്റിനു ശേഷമായിരുന്നു ബെന്‍സേമയുടെ ഊഴം.

ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് ഒച്ചോവയ്ക്കു ലക്ഷ്യം വെയ്ക്കാനായില്ല. ഇതോടെ ബെന്‍സേമ ലക്ഷ്യം നേടി.

പിന്നാലെ മാഴ്‌സലോയുടെ ക്രോസ് സ്വീകരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗ് സീസണിലെ 11ാം ഗോള്‍ നേടി. ഹാഫ്‌ടൈമിനു മുമ്പെ റയല്‍ അടുത്ത രണ്ടാമത്തെ നേടി. മോഡ്രിച്ചിന്റെ ഒരു ലോ ക്രോസ് ഇസ്‌കോ ഗോളിലേക്കു തിരിച്ചുവിട്ടു.

58 ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് കാസിമിറോയും ലക്ഷ്യം കണ്ടു.

വിജയം നേടാനാകുമെന്ന് അറിയാമയിരുന്നുവെന്ന് റയല്‍ കോച്ച് പ്രതികരിച്ചു. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടുക എന്നത് പ്രധാനമാണ്. ഗ്രനഡ നന്നായി ചെറുത്തുനിന്നിട്ടും ഞങ്ങളതു നേടി .

റയല്‍ കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

Top