അറുപത്തിയാറാം മിനിറ്റില്‍ മെസ്സി മാജിക് ; സ്പാനിഷ് ലീഗില്‍ വിജയം കൈവരിച്ച് ബാഴ്‌സ

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ജിറോണയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ നേടി ബാഴ്‌സ. ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും നെല്‍സണ്‍ സെമേഡോയുമാണ് ബാഴ്‌സക്കായി ഗോളുകള്‍ സ്വന്തമാക്കിയത്. ഒന്‍പതാം മിനിറ്റില്‍ നെല്‍സണും, അറുപത്തിയാറാം മിനിറ്റില്‍ മെസ്സിയും ഗോള്‍ വലയില്‍ കുരുക്കി.

51ാം മിനിറ്റില്‍ ബെര്‍ണാഡോ എസ്പിനോസ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജിറോണ പത്തുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. 21 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ.

മറ്റൊരു മത്സരത്തില്‍ എസ്പാന്യോളിനെ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചു. കരീം ബെന്‍സെമ ഇരട്ട ഗോള്‍ നേടി. ഗാരത് ബെയ്ല്‍, സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിനായി മറ്റ് ഗോളുകള്‍ നേടിയത്. റാഫേല്‍ വരാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് റയലിന് തിരിച്ചടിയായി. ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സയേക്കാള്‍ 10 പോയിന്റ് പിന്നിലുള്ള റയല്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Top