മാഡ്രിഡ്: സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ക്യൂബ സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നീണ്ട 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സ്പെയിന് പ്രധാനമന്ത്രി ക്യൂബയില്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച ക്യൂബന്‍ പ്രസിഡന്റ് മിഗ്വെല്‍ ദയാസുമായി പെഡ്രോ സാഞ്ചസ് സന്ദര്‍ശനത്തേക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങളും സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.