വാതില്‍ അടയും മുമ്പെ ലിഫ്റ്റ് ഉയര്‍ന്നു; സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതി മരിച്ചു

മാഡ്രിഡ്: വാതില്‍ അടയുന്നതിനെ മുമ്പെ ലിഫ്റ്റ് ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം.

പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന സ്പാനിഷ് യുവതിയാണ് മരിച്ചത്.

തെക്കന്‍ സ്‌പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയില്‍ റോസിയോ കോര്‍ട്‌സ് നൂനസ് (25) നാണ് ആശുപത്രിയില്‍ ദാരുണാന്ത്യം ഉണ്ടായത്്. നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.

യുവതിയെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെ വാര്‍ഡിലേക്കു സ്‌ട്രെച്ചറില്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ട്രെച്ചര്‍ പൂര്‍ണമായും കയറ്റുന്നതിന് മുമ്പ് ലിഫ്റ്റ് മേലോട്ടു ഉയര്‍ന്നതോടെ ലോഹഭാഗങ്ങള്‍ക്ക് ഇടയില്‍പ്പെട്ടു യുവതി മരിക്കുകയായിരുന്നു.

റോസിയോയ്ക്ക് നാലും അഞ്ചും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ട്.

Top