സ്‌പെയിനില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു. 5,000 പേരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ല. അമ്പത് വർഷത്തിനിടെ ഇത് ആദ്യത്തെ സംഭവം ആണ്.
അഞ്ഞൂറോളം വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തി. ലാവ പ്രവാഹം നൂറോളം വീടുകള്‍ നശിപ്പി ച്ചു. കാനറീസ് ദ്വീപസമൂഹത്തിലെ ഏറ്റവും വടക്കുപടിഞ്ഞാറന്‍ ദ്വീപായ ലാ പാല്‍മ ജനവാസമേഖലയാണ്. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഉരുകിയ ലാവ തീരത്തേക്ക് നീങ്ങുകയാണ്.
എല്‍ പാസോ ഗ്രാമത്തില്‍ 20 ഓളം വീടുകള്‍ക്കും റോഡുകള്‍ക്കും നാശം ഉണ്ടായി. അയല്‍ ഗ്രാമങ്ങളിലൂടെയും ലാവ പടര്‍ന്ന് നൂറുകണക്കിന് ആളുകളെ അപകടത്തിലാക്കി. പ്യൂര്‍ട്ടോ നാവോസിലെ ബീച്ച് റിസോര്‍ട്ടില്‍ നിന്ന് 360 വിനോദസഞ്ചാരികളെ ബോട്ടില്‍ രക്ഷപ്പെടുത്തി.