എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. വിവരങ്ങളറിയിക്കുന്ന വിഡിയോയോയുമായി മകൻ

കോവിഡ് ബാധിച്ചു ചികിത്സയിൽ  കഴിയുന്ന അതുല്യ ഗായകൻ  എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകന്‍ എസ്പിബി ചരണ്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ചരണ്‍ തന്റെ പിതാവിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുള്ളതായി അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വീഡിയോയില്‍ ചരണ്‍ പറയുന്നുണ്ട്.

https://www.instagram.com/tv/CFHed3ShlHZ/?igshid=1vlll1all7hti

‘അദ്ദേഹത്തിന്റെ ശ്വാസകോശം മെച്ചപ്പെടുന്നു. എക്‌സ്-റേകളില്‍ ദൃശ്യമായ മെച്ചപ്പെടല്‍ ഉണ്ട്. കൂടാതെ, ഫിസിയോതെറാപ്പിയിലും സജീവമായി പങ്കെടുക്കുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയും.മെഡിക്കല്‍ സ്റ്റാഫ് വായ വഴി ഭക്ഷണം നല്‍കാന്‍ തുടങ്ങാന്‍ പോവുകയാണ്. എല്ലാം നല്ലരീതിയിലാണ് കാണുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്,”ചരണ്‍ പറഞ്ഞു.

ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എംജിഎം ഹെല്‍ത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Top