തിരുവനന്തപുരം: സിനിമ തിയേറ്റര്‍ പീഡനം സംബന്ധിച്ച പരാതി ദിവസങ്ങളോളം പൂഴ്ത്തി വെയ്ക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ 18ന് എടപ്പാളിലെ ഒരു തിയേറ്ററിലായിരുന്നു സംഭവം. പീഡനവിവരം തിയേറ്റര്‍ ഉടമകള്‍ അധികൃതര്‍ മുഖേന പൊലീസില്‍ അറിയിച്ചുവെങ്കിലും മൊയ്തീന്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.
അതേസമയം, പെണ്‍കുട്ടിയുടെ അമ്മയെയും പ്രതി മൊയ്തീന്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയുടെ അറിവോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.