തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചത് യുക്തിരഹിതമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സ്പീക്കര്‍ രംഗത്ത് വന്നിരിക്കുന്നത്.
വിദ്യാർത്ഥി സംഘടനകള്‍ ഇല്ലെങ്കില്‍ തീവ്രവാദികളും മാഫിയകളും ക്യാമ്പസില്‍ പിടിമുറുക്കുമെന്നും, സത്യാഗ്രഹം പാടില്ലെന്ന അഭിപ്രായം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.