തിരുവനന്തപുരം: എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എംടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല. അത് അദ്ദേഹം തന്നെ പറയണം എന്നും ഷംസീര്‍ പറഞ്ഞു.
മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടത്. ഇ.എം.എസ് ജീവിച്ചിരുന്നപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എം.ടിയുടെ വിമര്‍ശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. പാര്‍ട്ടി ആംഗിള്‍ സംസാരിക്കാന്‍ തനിക്ക് പരിമിതിയുണ്ട്. താന്‍ ഇരിക്കുന്ന പദവി അനുസരിച്ച് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ല എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു.