speaker appologies towards governer

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ പി. സദാശിവത്തെ ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍.

വജ്രജൂബിലി ആഘോഷങ്ങളില്‍ നിന്ന് ഗവര്‍ണറെ ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല, മുഖ്യമന്ത്രിയെയാണ് വജ്ര ജൂബിലി ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്.

ഗവര്‍ണറെ മറ്റൊരു പ്രധാന പരിപാടിയില്‍ ക്ഷണിക്കാനായിരുന്നു ഉദ്ദേശിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പീക്കര്‍ ജസ്റ്റിസ് പി. സദാശിവത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി.

കേരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷങ്ങളില്‍ ഗവര്‍ണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.

Top