speaker election- 2 aditional votes in p. sreeramakrishnan

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് രണ്ട് വോട്ട് അധികം ലഭിച്ചു.

പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രന് ഒരു വോട്ട് കുറയുകയും ചെയ്തു.

ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. പി സി ജോര്‍ജാണ് വോട്ട് ചെയ്യാതെ വിട്ടു നിന്നു.

യുഡിഎഫില്‍ നിന്നും വോട്ട് ചോര്‍ന്നതായാണ് സൂചന. എല്‍ഡിഎഫിന് 91, യുഡിഎഫ് 47, ബിജെപി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു അംഗബലം.

ഇതില്‍ പി ശ്രീരാമകൃഷ്ണന് രണ്ട് വോട്ട് അധികം ലഭിക്കുകയായിരുന്നു. വിപി സജീന്ദ്രന് ഒരു വോട്ട് കുറയുകയും ചെയ്തു. ഒ രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിനാണ് പോയതെന്നാണ് സൂചന.

പ്രോടേം സ്പീക്കര്‍ എസ് ശര്‍മ വോട്ട് രേഖപ്പെടുത്താതിനാല്‍ രണ്ട് വോട്ട് അധികം ശ്രീരാമകൃഷ്ണന് ലഭിച്ചുവെന്ന് വ്യക്തമാണ്.

91-48 എന്നതാണു സഭയിലെ ഭരണ പ്രതിപക്ഷ അംഗബലമെന്നതിനാല്‍ ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.

Top