തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്‌നാണെന്ന് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷം പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നല്ലൊരു പേരിനുടമയും തന്റെ പഴയയൊരു സുഹൃത്തും ധാരാളം വിഷയങ്ങളില്‍ യോജിപ്പുമുള്ള ശ്രീരാമകൃഷ്ണനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി ഇതിനെ കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല. രാജഗോപാലന്റെ വോട്ടുവെണ്ടെന്ന് രമേശ് ചെന്നിത്തല പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് സ്വാഭാവികമായ തീരുമാനമാണിത്.
നിയമസഭയില്‍ ഒരുവിഭാഗത്തെ അന്ധമായി എതിര്‍ക്കുകയും മറ്റൊന്നിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടായിരിക്കില്ല തന്റേതെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നിഷ്പക്ഷമായ സമീപനമായിരിക്കും തന്റേതെന്നും രാജഗോപാല്‍ വ്യക്തമാക്കി.
ആരെയും എതിരാളിയായി കാണുന്നില്ലെന്നും എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.