തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍.
കൈയേറ്റ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
പി.വി.അന്‍വര്‍ എംഎല്‍എ നിയമവിരുദ്ധമായി വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിച്ചതും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വി.ടി.ബല്‍റാം എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ പറഞ്ഞു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം.
ഭൂമി കയ്യേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്ന് പ്രതിപക്ഷം അറിയിച്ചപ്പോള്‍ പരിധിക്കുള്ളില്‍ നിന്ന് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍
അറിയിച്ചു.