തിരുവനന്തപുരം: സമ്മര്‍ദം ചെലുത്തി കാര്യം നേടാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും സ്പീക്കര്‍ ഏകാധിപതിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ സ്ഥാനത്തിരുന്ന് പ്രതിപക്ഷ നേതാവിന് മറുപടി നല്‍കാന്‍ പരിമിതിയുണ്ടെന്നും രാഷ്ട്രീയ ലാഭത്തിന് ചൂട്ട് പിടിക്കലല്ല സ്പീക്കറുടെ നിഷ്പക്ഷതയെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലാഭത്തിന് കൂട്ടുനില്‍ക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
സഭയിലെ ബഹളത്തിനിടെ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കവും സ്പീക്കര്‍ വെളിപ്പെടുത്തി. ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത് എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കമെന്നും സ്പീക്കര്‍ പറഞ്ഞു.