തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധക്കാര്‍ ആദ്യം പിന്‍വാങ്ങിയെങ്കിലും പിന്നീട് വീണ്ടും സംഘടിച്ചെത്തിയതോടെ പൊലീസ് രണ്ടാം റൗണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ സ്പീക്കറുടെ കോലം കത്തിച്ചു.