കോടതിയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല; വ്യക്തമാക്കി സ്പീക്കര്‍

തിരുവനന്തപുരം: കോടതിയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍. പ്രതിപക്ഷമോ ഭരണപക്ഷമോ സ്പീക്കറുടെ തീരുമാനത്തെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. നിലവില്‍ കോടതിയിലിരിക്കുന്ന വിഷയമാണ് ഇതെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.

Top