കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു ഹാജാരാകാന്‍ നിര്‍ദേശിച്ചു കസ്റ്റംസ് അയ്യപ്പന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഹാജരാകുന്നത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു അയ്യപ്പനു നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെന്നു കാട്ടിയുള്ള ചട്ടം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിനു കത്തു നല്‍കിയത് ഏറെ വിവാദമായിരുന്നു. എംഎല്‍എമാര്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യുന്ന ജീവനക്കാര്‍ക്കില്ലെന്നു പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു.
ചട്ടം ദുര്‍വിനിയോഗിക്കരുതെന്നുകാണിച്ച് കസ്റ്റംസ് അധികൃതര്‍ സ്പീക്കറുടെ ഓഫീസിനും കത്തു നല്‍കി. പിന്നാലെയാണ് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന്‍ താമസിക്കുന്ന വീട്ടിലേക്ക് നോട്ടീസ് അയച്ചത്.