തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സമയബന്ധിതമായി നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ്.
ചോദ്യങ്ങള്‍ക്ക് ഉത്തരം വൈകുന്നത് ഖേദകരമാണ്. 10 ദിവസം മുമ്പ് ചോദ്യം നല്‍കിയിട്ടും ഉത്തരമില്ലാത്തിന് ന്യായീകരണമില്ലന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉത്തരം നല്‍കേണ്ട നക്ഷത്ര ചിഹ്നമിടാത്ത 305 ചോദ്യങ്ങളില്‍ 16 എണ്ണത്തിന് മാത്രമാണ് ഉത്തരം നല്‍കിയതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഇതുവരെയുള്ള ചോദ്യങ്ങള്‍ക്ക് 25നു മുന്‍പ് ഉത്തരം നല്‍കണമെന്ന് നിര്‍ദേശിച്ച സ്പീക്കര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ പരാതി ഉണ്ടാകാത്തവിധം സംവിധാനം ഒരുക്കമെന്നും ആവശ്യപ്പെട്ടു.