വാരണാസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്റെ വിജയത്തിനായി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രത്യേക പൂജ സംഘടിപ്പിച്ചു.
സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലായിരുന്നു പൂജ നടത്തിയത്. അഞ്ചംഗ ബ്രാഹ്മിണ്‍ സംഘമാണ് പൂജ നടത്തിയത്.
ഹില്ലരിയുടെ ജയത്തോടെ ഇന്ത്യാ-അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് ബിജെപി നേതാവും സംഘാടകനുമായ ഗുല്‍ഷന്‍ കപൂര്‍ പറഞ്ഞു.
ഹില്ലരിക്കും മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായി ബില്‍ കിന്റന്റും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. സ്ത്രീകളുടെ ശക്തിയെ കാണിക്കുന്നതായിരിക്കും ഹില്ലരിയുടെ വിജയമെന്നും കപൂര്‍ അഭിപ്രായപ്പെട്ടു.